ഇനി ഫുട്‍ബോൾ ആരവത്തിന്റെ നാളുകൾ
മൂന്നു മാസത്തെ ബ്രേക്കിനു ശേഷം ഇറ്റലിയില്‍ ഫുട്‌ബോളിന്റെ തിരിച്ചുവരവ് മോശമായില്ല. പല നാടകീയ മുഹൂര്‍ത്തങ്ങളുമാണ് മല്‍സരത്തില്‍ കണ്ടത്. വമ്പന്‍ ടീമുകളായ യുവന്റസും എസി മിലാനും തമ്മിലുള്ള കോപ്പാ ഇറ്റാലിയയുടെ സെമി ഫൈനലാണ് മൂന്നു മാസത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം ഇറ്റലിയില്‍ നടന്നത്.നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ബാഴ്സലോണ ഇന്ന് ഫുട്ബോള്‍ മൈതാനത്തില്‍ ഇറങ്ങും. ഇന്ന് ലാലിഗയില്‍ മയ്യോര്‍ക്കയെ ആണ് ബാഴ്സലോണ നേരിടുന്നത്